certificates.mgu.ac.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ആവശ്യമുള്ള സർട്ടിഫിക്കറ്റ് തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
മീഡിയംഓഫ്ഇൻസ്ട്രക്ഷൻ
പോർട്ടലിൽ രജിസ്ട്രേഷൻ നടത്തിയതിനുശേഷം ഇതിനായി തയ്യാറാക്കിയ അപേക്ഷ ഓൺലൈനിൽ പൂരിപ്പിച്ച്, ഫീസ് ഓൺലൈനായി അടച്ചശേഷം സബ്‌മിറ്റ് ചെയ്താൽ ഉടൻ തന്നെ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നു. ഇതിൻറെ പ്രിൻറ് എടുക്കുവാനും സൗകര്യമുണ്ട്. ഈ സർട്ടിഫിക്കറ്റിൻറെ ആധികാരികത പരിശോധിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് .
കോഴ്സ് സർട്ടിഫിക്കറ്റ്
പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക. താഴെ കൊടുത്തിരിക്കുന്ന ഡോക്യൂമെന്റുകളുടെ കോപ്പികൾ അപ്‌ലോഡ് ചെയ്യുക.
അവസാനം എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റ്, കണ്സോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്ന്.
ഓൺലൈനായി ഫീസ് അടച്ചതിനുശേഷം സബ്‌മിറ്റ് ചെയ്യുക. ഈ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കുവാനും സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യുവാനും ഉള്ള സൗകര്യം ലഭ്യമാണ്. അപേക്ഷ യൂണിവേഴ്സിറ്റി പരിശോധിച്ച് സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭ്യമാകുമ്പോൾ SMS വഴി അപേക്ഷകനെ അറിയിക്കുന്നതായിരിക്കും.
റീ അഡ്മിഷൻ
രജിസ്റ്റർ ചെയ്തതിനു ശേഷം ലോഗിൻ ചെയ്ത് കോഴ്സ് വിവരങ്ങൾ അപേക്ഷയിൽ നൽകുക. മാർക്ക് ലിസ്റ്റിന്റെ കോപ്പിയോ അവസാനപരീക്ഷയുടെ ഹാൾ ടിക്കറ്റിന്റെ കോപ്പിയോ അപ്‌ലോഡ് ചെയ്യുക . ഫീസ് ഓൺലൈൻ വഴി അടച്ച ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യുക. ഈ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാനും സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യുവാനും ഉള്ള സൗകര്യം ലഭ്യമാണ്. അപേക്ഷ യൂണിവേഴ്സിറ്റി പരിശോധിച്ച ശേഷം സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭ്യമാകുമ്പോൾ SMS വഴി അപേക്ഷകനെ അറിയിക്കുന്നതായിരിക്കും.
കോളേജ് ട്രാൻസ്ഫർ
അക്കാഡമിക് വിവരങ്ങൾ പൂരിപ്പിച്ചതിനു ശേഷം ഹാൾ ടിക്കറ്റ് , നോൺ മാൽപ്രാക്ടിസ് സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്തു ഫീസ് ഓൺലൈനായി അടച്ച ശേഷം സബ്മിറ്റ് ചെയ്യുക. ഈ അപേക്ഷ പഠിച്ചുകൊണ്ടിരിക്കുന്ന കോളേജിൻറെ പ്രിൻസിപ്പലിനും അതിനുശേഷം പുതുതായി തിരഞ്ഞെടുത്ത കോളേജിൻറെ പ്രിൻസിപ്പലിനും ഓൺലൈനായി തന്നെ ലഭ്യമാകുന്നതാണ്. പ്രിൻസിപ്പൽമാർ അംഗീകരിച്ച അപേക്ഷ യൂണിവേഴ്സിറ്റിയിൽ എത്തുകയും യൂണിവേഴ്സിറ്റിയുടെ ഉത്തരവ് വിദ്യാർത്ഥിക്കും മേൽപ്പറഞ്ഞ പ്രിൻസിപ്പൽമാർക്കും ഓൺലൈനായി ലഭ്യമാകുകയും ചെയുന്നു. ഈ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാനും സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യാനും ഉള്ള സൗകര്യം ലഭ്യമാണ്.